Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsകെ എസ്...

കെ എസ് ആർ ടി സി ബസ് വൈദ്യൂതി തൂണിലേക്ക് ഇടിച്ചു കയറി അപകടം: മൂന്നു യാത്രക്കാർക്ക്  പരിക്കേറ്റു

പത്തനംതിട്ട: കെ എസ് ആർ ടി സി ബസ് വൈദ്യൂതി തൂണിലേക്ക് ഇടിച്ചു കയറി അപകടം. മൂന്നു യാത്രക്കാർക്ക്  പരിക്കേറ്റു . ഇന്ന് പകൽ 11.45 ആയിരുന്നു അപകടം ഉണ്ടായത്. പത്തനംതിട്ടയിലെ ഡിപ്പോയിലെ ഫാസ്റ്റ്  ബസ് രാവിലെ തിരുവനന്തപുരത്ത് പോയി മടങ്ങി വരുന്നതിനിടെ പത്തനാപുരത്തിനും കോന്നിക്കും ഇടയ്ക്ക് വകയാറിലായിരുന്നു അപകടം നടന്നത്.

സ്റ്റോപ്പിൽ നിർത്തുന്നതിന് വേണ്ടി ബ്രേക്ക്‌ ചവിട്ടിയതിനിടെ  ബസ് തെന്നിമാറി വൈദ്യൂതി തൂണിൽ ഇടിച്ച് കയറുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ  റോഡ് സൈഡിൽ പാർക്ക്‌ ചെയ്തിരുന്ന മറ്റൊരു മിനി വാനിലും  ബൈക്കിലും ഇടിച്ചു.

അപകടത്തിൽ മൂന്നു വാഹനങ്ങൾക്കു തകരാറ് സംഭവിക്കുകയും, വൈദ്യൂതി തൂൺ വളഞ്ഞു ബ്രേക്ക് ആകുകയും ചെയ്തു. ബസ്സിലെ പരിക്കേറ്റ മൂന്നു യാത്രക്കാർക്ക് പ്രാഥമിക ചികിത്സ നൽകി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തും മറ്റ് രണ്ട് വാഹനങ്ങൾക്കും തകരാറ് സംഭവിച്ചിട്ടുണ്ട്.  പോലീസ് സ്ഥലത്ത് എത്തി വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് നാളെ അവധി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് നാളെ അവധി. കാവുംഭാഗം വില്ലേജ് ആലംതുരുത്തി  ഗവ. എൽപിഎസ്, പെരിങ്ങര വില്ലേജ് മേപ്രാൽ സെൻറ് ജോൺസ് എൽപിഎസ്, കവിയൂർ വില്ലേജ് പടിഞ്ഞാറ്റുംചേരി ഗവ....

71-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ :  ജലമാമാങ്കമായ 71-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. ഓളപ്പരപ്പിൽ  രാജാവ് ആരെന്ന്  കണ്ടെത്താൻ ഇനി  മണിക്കൂറുകൾ മാത്രം. വിജയകിരീടം ചൂടുന്ന ചുണ്ടന്‍ സ്വന്തമാക്കുന്നത് പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ...
- Advertisment -

Most Popular

- Advertisement -