പാലക്കാട് : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം .അട്ടപ്പാടിയിൽ പശുവിനെ മേയ്‌ക്കാൻ കാട്ടിലേക്ക് പോയ യുവാവ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു . അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. രാവിലെ ആയിട്ടും വെള്ളിങ്കിരിയെ തിരികെയെത്താതായതോടെ തിരഞ്ഞിറങ്ങിയ നാട്ടുകാരാണ് കാട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.






