തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നീരാജനത്തിന്റെ നിരക്കിൽ 5 രൂപ വർധന വരുത്താൻ ബോർഡ് യോഗത്തിൽ തീരുമാനം. ഇതോടെ 35 എന്നത് 40 രൂപയായി കൂടും. വില വർധനയെത്തുടർന്ന് തേങ്ങ ഉപയോഗി ക്കുന്ന വഴിപാടുകൾക്ക് നിരക്കു വർധിപ്പിക്കാൻ ആലോചനയുണ്ട്.
10 രൂപയോളം വർധിപ്പിക്കണമെന്നാണ് ഡപ്യൂട്ടി കമ്മിഷണർ ശുപാർശ ചെയ്യുന്നത്. കോടതി അനുമതിയോടെ മാത്രമെ നിരക്ക് വർദ്ധിപ്പിക്കാൻ സാധിക്കു. ബോർഡ് തീരുമാനം. കോടതിയെ അറിയിക്കാനുള്ള നടപടി തുടങ്ങി. എന്നാൽ വർദ്ധനവ് എന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നു തീരുമാനമായില്ല.






