തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി മാതൃകാപരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.പാർട്ടിക്കോ, പൊലീസിനോ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് തോന്നിയപ്പോൾ പാർട്ടി ശക്തമായ തീരുമാനം എടുത്തെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം അടക്കമുള്ള പാർട്ടികളിൽ റേപ്പ് കേസ് പ്രതികൾ ജനപ്രതിനിധി സ്ഥാനത്ത് തുടരുമ്പോളാണ് കോൺഗ്രസ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു .
അതേസമയം ,രാഹുൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത് .ജനാധിപത്യ നാടായതിനാൽ എല്ലാവർക്കും പ്രതികരിക്കാമെന്ന് ഉമ തോമസ് സൈബർ ആക്രമണങ്ങളോട് പ്രതികരിച്ചു .തന്റെ പ്രസ്ഥാനം തന്റെ കൂടെ നിൽക്കുമെന്നും പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവെന്നും എംഎൽഎ പറഞ്ഞു.






