തിരുവനന്തപുരം : തിരുവോണം ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന് നടക്കും .തിരുവനന്തപുരം ഗോർഖി ഭവനിലെ പ്രത്യേക വേദിയിൽ ഉച്ചയ്‌ക്ക് രണ്ടിന് ധനമന്ത്രി കെ. എൻ ബാലഗോപാലാൽ നറുക്കെടുക്കും.അതോടൊപ്പം പൂജാ ബംപർ ടിക്കറ്റിന്റെ പ്രകാശനവും നടക്കും .25 കോടി സമ്മാനത്തുകയുള്ള തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണു വിറ്റുപോയത്. കഴിഞ്ഞ മാസം 27നായിരുന്നു ആദ്യം നറുക്കെടുപ്പ് തീരുമാനിച്ചത്. ടിക്കറ്റ് വിൽപ്പന കുറവായതിനാൽ തീയതി മാറ്റണമെന്ന് ഏജൻ്റുമാരുടെ ആവശ്യം പരിഗണിച്ച് മാറ്റിവയ്‌ക്കുകയായിരുന്നു.






