സിഡ്‌നി : ഇന്ത്യ – ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനിടെ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ഗുരുതര പരിക്ക്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ശ്രേയസ് അയ്യർ ഐസിയുവിൽ തുടരുകയാണ് .ഒക്ടോബർ 25-ന് ഡിസ്നിയിൽ നടന്ന ഏകദിന മത്സരത്തിൽ ഫീൽഡിങ്ങിനിടെ വാരിയെല്ലിനു പരുക്കേറ്റതിനെ തുടർന്നാണ് സിഡ്നിയിലെ ആശുപത്രിയിലേക്കു മാറ്റിയത് .അയ്യരുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ഇന്ത്യൻ ടീം ഡോക്ടർ ശ്രേയസിനൊപ്പം ഡിസ്നിയിൽ തുടരുമെന്ന് ബിസിസിഐ അറിയിച്ചു.






