തിരുവനന്തപുരം : വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ കയറിയ മദ്യലഹരിയിലായിരുന്ന മധ്യവയസ്‌ക്കൻ യുവതിയെ തള്ളിയിട്ടു .നട്ടെല്ലിനു പരുക്കേറ്റ പേയാട് സ്വദേശിനി ശ്രീക്കുട്ടിയെ(19) ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .തിരുവനന്തപുരത്തേക്ക് പോകുന്ന കേരള എക്‌സ്പ്രസിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം .പ്രതി പനച്ചിമൂട് വടക്കുംകര സുരേഷ് കുമാറിനെ (48) റെയിൽവേ പൊലീസ് പിടികൂടി.






