ന്യൂഡൽഹി : റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കി. പ്രസിഡന്റ് ട്രംപില്‍ നിന്നും കൂടുതല്‍ സജീവമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും നിർദേശങ്ങളിൽ പലതും യു.എസിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നുവെന്നും സെലന്‍സ്‌കി പറഞ്ഞു.
യുഎസ്-യുക്രെയിൻ നേതാക്കൾ ജനീവയിൽ വച്ച് നടത്തിയ ചർച്ചയിലാണ് സമാധാന പദ്ധതി യുക്രെയിൻ അംഗീകരിക്കാൻ തീരുമാനമായത്.സമാധാന കരാറുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്താന്‍ തന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫിനെ മോസ്‌കോയിലേക്ക് അയക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു .






