എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര ശ്രീകോവിലിന് മുൻപിൽ പണ്ടാര പൊങ്കാല അടുപ്പുകൾ സ്ഥാപിച്ചു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടു കൂടിയാണ് അടുപ്പ് സ്ഥാപിച്ചത്.
പൊങ്കാല ദിനത്തിൽ പണ്ടാര പൊങ്കാല അടുപ്പിൽ നേദ്യം പാകം ചെയ്യും. ഈ അടുപ്പിൽ നിന്ന് അഗ്നി സ്വീകരിച്ചാണ് ഭക്തർ പൊങ്കാല അടുപ്പുകൾ കത്തിക്കുന്നത്. പണ്ടാര പൊങ്കാല അടുപ്പിൽ പാകപ്പെടുത്തുന്ന നേദ്യം ദേവിക്ക് സമർപ്പിച്ച ശേഷം ഭക്തർക്ക് വിതരണം ചെയ്യും.






