കൊച്ചി : കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആദായനികുതി വകുപ്പ്. റോയിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്നും മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നുമാണ് ആദായ നികുതി വൃത്തങ്ങൾ വ്യക്തമാക്കുന്നത് .രണ്ടു മാസമായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇന്നലെയും ഉണ്ടായത് .നിയമപരമായാണ് എല്ലാ കാര്യങ്ങളും ചെയ്തത്. വ്യാഴാഴ്ചയാണ് സി.ജെ റോയിയുടെ മൊഴി രേഖപ്പെടുത്തിയത്, വൃത്തങ്ങൾ വ്യക്തമാക്കി
ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡിനിടെ ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലിന് സി.ജെ.റോയ് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. കൊച്ചിയിൽനിന്നുള്ള എട്ടംഗ ആദായനികുതി സംഘമാണ് റെയ്ഡ് നടത്തിയത്.റെയ്‌ഡ് മൂലം റോയിക്ക് കടുത്ത സമ്മർദവും മാനസിക പ്രയാസവും ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്.






