കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു.രണ്ട് മണിയോടെയാണ് സംഭവം.കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെയാണ് അഷ്റഫ്, അനിൽ, ഷെരീഫ്, മനാഫ്, സുബൈർ, സലീം, അബ്ദുൽ ലത്തീഫ് എന്നിവർക്ക് മിന്നലേറ്റത്.പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.