തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി നടത്തിയ ‘കീം’ ഓൺലൈൻ പ്രവേശന പരീക്ഷ 79,044 പേർ എഴുതി.ജൂൺ അഞ്ചു മുതൽ പത്തുവരെ ആറു ദിവസങ്ങളിലായിയാണ് പരീക്ഷ നടന്നത് . 5 മുതൽ 9 വരെ എൻജിനിയറിങ് പരീക്ഷയും 10ന് ഫാർമസി പരീക്ഷയുമായിരുന്നു. ഒരു ദിവസം പരമാവധി 18,993 പേർക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കിയിരുന്നു.
പരീക്ഷയ്ക്കായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഒരുക്കിയത് സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ആണ്.വിവിധ ജില്ലകളിലായി 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡൽഹിയിൽ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിൽ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്.
പ്രവേശന പരീക്ഷ ചരിത്രവിജയമാണെന്നും പരീക്ഷാഫലം എത്രയും വേഗം പ്രസിദ്ധീകരിച്ച് പ്രവേശന നടപടികളിലേക്ക് കടക്കാൻ എൻട്രൻസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.