Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsമിനിപിക്കപ്പ് വാൻ ...

മിനിപിക്കപ്പ് വാൻ  വൈദ്യൂതി തൂണിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു

റാന്നി: മന്ദിരം- വടശ്ശേരിക്കര റോഡിൽ സബ് സ്റ്റേഷൻ പടിയിൽ മിനിപിക്കപ്പ് വാൻ  വൈദ്യൂതി തൂണിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. അങ്ങാടി ഉന്നക്കാവ് പള്ളിനാടിയിൽ ടിൻ്റുമോൻ( 37) ന് കാലിന് ഗുരുതരമായി പരിക്കേറ്റതതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും പരിക്കുകളില്ല

ഇടിയുടെ ആഘാതത്തിൽ ടിൻ്റുമോൻ്റെ കാൽ വാഹനത്തിൽ കുടുങ്ങിയതിനെ തുടർന്ന് റാന്നിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ ഡോർ വെട്ടി പൊളിച്ച്  ടിൻ്റുവിനെ പുറത്തെടുത്തത്.

റാന്നിയിൽ നിന്നും വടശ്ശേരിക്കര ഭാഗത്തേക്ക് പോകുമ്പോൾ  ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ  കെ.എസ്.ഇ.ബി. സബ് സ്റ്റേഷനു മുമ്പിൽ നീയന്ത്രണം വിട്ട് അപകടം ഉണ്ടായത്. തുടർന്ന് ഫയർഫോഴ്സും റാന്നി  പോലീസും നാട്ടുകാരും ചേർന്നാണ്  രക്ഷാപ്രവർത്തനവും, ഗതാഗത ക്രമീകരണവും നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റേഷൻ വ്യാപാരികൾ സമരത്തിലേക്ക്: സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചാണ് പ്രഖ്യാപനം

തിരുവനന്തപുരം: റേഷൻ വ്യാപാരികൾ സമരത്തിലേക്ക് നീങ്ങുന്നു. നിയമസഭാ മാർച്ച് കൊണ്ട് പരിഹാരമായില്ലെങ്കിൽ നവംബർ 1 മുതൽ താലൂക്ക് കേന്ദ്രങ്ങളിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്ന് ഓൾ കേരള റീടെൽ റേഷൻ ഡീലേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന...

കലഞ്ഞൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു

പത്തനംതിട്ട: കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. ഇവർ...
- Advertisment -

Most Popular

- Advertisement -