Tuesday, November 11, 2025
No menu items!

subscribe-youtube-channel

HomeNewsപ്രതിസന്ധികളിൽ ധൈര്യം...

പ്രതിസന്ധികളിൽ ധൈര്യം പകരുന്നത് ദൈവം: ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം

തിരുവല്ല: ക്രിസ്തു കേന്ദ്രീകൃതമായ ബോധ്യങ്ങൾ ആണ് വിദ്യാർത്ഥികളെ നയിക്കേണ്ടതെന്നും, ജീവിത പ്രതിസന്ധികളിൽ ദൈവാശ്രയത്തോടെ മുന്നേറുമ്പോൾ ആണ് നമ്മെ ദൈവം ഈ കാലങ്ങളിൽ ഉപയോഗിക്കുന്നതെന്നും സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം. സണ്ടേസ്കൂൾ പ്രവർത്തന ബോർഡിൻറെ ആഭിമുഖ്യത്തിൽ ആരംഭിച്ച വിദ്യാർത്ഥി സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൗമാര പ്രായത്തിൽ നേരിടുന്ന വെല്ലുവിളികളെപ്പറ്റി ഫിലിപ്പ് മമ്പാട് പ്രത്യേക ക്ലാസുകൾ നയിച്ചു. ബിഷപ്പ് ഡോ. ടി. സി ചെറിയാൻ, വൈദീക ട്രസ്റ്റി റവ. പി. ടി മാത്യു, സെക്രട്ടറി റവ. സജി ഏബ്രഹാം, പ്രതിനിധി സഭ ഉപാദ്ധ്യക്ഷൻ ഡെന്നി എൻ മത്തായി, റവ. വർഗീസ് ഫിലിപ്പ്, റവ. അനിഷ് തോമസ് ജോൺ, റവ. കുര്യൻ സാം വർഗീസ്, റവ. സി.പി മർക്കോസ്, റവ. തോമസ് തോട്ടത്തിൽ, റവ. ഷിബിൻ മാത്യു ഫിലിപ്പ്, റവ. പി.വി യാക്കോബ്, ഡീക്കൻ റജി ലാസർ, സൂസമ്മ നൈനാൻ തുടങ്ങിയവർ പ്രസംഗിച്ചു.

സമ്മേളനം നാളെ സമാപിക്കും. രാവിലെ 9.30 -ന് പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം സമാപന പൊതുസമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകും. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിജെപി സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ്:  വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം മാര്‍ച്ച്‌ 23ന് ഉച്ചയ്‌ക്ക് 2 മണി മുതല്‍ 3 മണി വരെയാണെന്ന് സംസ്ഥാന വരണാധികാരി അഡ്വ നാരായണന്‍ നമ്പൂതിരി അറിയിച്ചു. ബിജെപി സംസ്ഥാന...

യെച്ചൂരിയുടെ മൃതദേഹം ഇന്ന് വീട്ടിൽ എത്തിക്കും : നാളെ എ.കെ.ജി ഭവനിൽ പൊതുദർശനം

ന്യൂഡൽഹി : അന്തരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകീട്ട് വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ ആറ് മണി മുതല്‍ പൊതുദര്‍ശനം നടക്കും.നാളെ രാവിലെ 11 മണി മുതല്‍...
- Advertisment -

Most Popular

- Advertisement -