Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഗംഗാവലി പുഴയിൽ...

ഗംഗാവലി പുഴയിൽ പുതിയ സിഗ്നൽ ലഭിച്ചു

ബെംഗളൂരു : മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ പുതിയ സിഗ്നൽ ലഭിച്ചതായി അധികൃതർ. റോഡിൽ നിന്ന് 60 മീറ്ററിലേറെ ദൂരത്തായാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. പുഴയുടെ നടുക്കുള്ള പാറകളടങ്ങിയ മൺകൂനയ്ക്ക് സമീപത്തായിട്ടാണ് ഇത്.ഐബോഡ് ഡ്രോൺ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചത് .ട്രക്ക് തന്നെയാകാനാണ് സാധ്യതയെന്ന് അധികൃതർ പറഞ്ഞു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിച്ചിട്ടില്ല.അടിയൊഴുക്ക് ശക്തമായതിനാൽ നദിയിലെ രക്ഷാപ്രവർത്തനങ്ങൾ ദുഷ്‌കരമാണെന്ന് നാവികസേന വ്യക്തമാക്കിയിരുന്നു. രണ്ട് ലോങ് ബൂം എസ്കവേറ്ററുകൾ ഉപയോഗിച്ച് പുഴക്കരികിലെ മണ്ണ് നീക്കൽ ദൗത്യം തുടരുകയാണ്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷാജൻ സ്കറിയയെ ആക്രമിച്ച കേസ് : നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

തൊടുപുഴ : മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്‌കറിയയെ മർദിച്ച കേസിൽ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.സിപിഎം പ്രവർത്തകരായ മാത്യു കൊല്ലപ്പിള്ളി, ടോണി, ഷിയാസ്, അക്ബർ എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നാണ്...

ബോളിവുഡ് നടി ഷെഫാലി ജരിവാല അന്തരിച്ചു

മുംബൈ : ബോളിവുഡ് നടി ഷെഫാലി ജരിവാല (42) അന്തരിച്ചു .പുലർച്ചെ ഒരു മണിയോടെയാണ് നടിയെ വസതിയിൽ ബോധമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവ് പരാഗ് ത്യാഗിയും മറ്റും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...
- Advertisment -

Most Popular

- Advertisement -