Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാരുണ്യ യാത്ര:...

കാരുണ്യ യാത്ര: ബസ്സുകള്‍ സമാഹരിച്ച 93,253 രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി

ആലപ്പുഴ: വയനാടിനായി മണ്ണഞ്ചേരിയിലെ ഏഴു ബസ്സുകള്‍ സര്‍വീസ് നടത്തി സമാഹരിച്ച 93253 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. മണ്ണഞ്ചേരി റോഷന്‍ ഗ്രൂപ്പും അംബികേശ്വരി ബസ്സും തിങ്കളാഴ്ച സര്‍വീസ് നടത്തി സമാഹരിച്ച തുകയാണ് കളക്ടറേറ്റില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന് കൈമാറിയത്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി യാത്രക്കാര്‍ സംഭാവനയായി നല്‍കിയ വസ്ത്രങ്ങളും കൈമാറി. മണ്ണഞ്ചേരി -ഇരട്ടക്കുളങ്ങര സര്‍വീസ് നടത്തുന്ന മെഹ്‌റ, അംബികേശ്വരി, മണ്ണഞ്ചേരി കഞ്ഞിപ്പാടം വഴിയുള്ള ഇഷാന്‍, മണ്ണഞ്ചേരി റെയില്‍വെ വഴിയുള്ള റോഷന്‍, കലവൂര്‍-റെയില്‍വെ സ്റ്റേഷന്‍ സര്‍വീസ് നടത്തുന്ന സുല്‍ത്താന്‍, ഡാനിഷ് എന്നീ ബസുകളാണ് പ്രത്യേക സര്‍വീസ് നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവധികാല ക്യാമ്പ്

പത്തനംതിട്ട : മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അവധികാല ക്യാമ്പ് മെയ് അഞ്ചിന് ആരംഭിക്കും. മൂന്നു മുതല്‍ 12-ാം ക്ലാസുവരെയുളള കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഡിജിറ്റല്‍  ആര്‍ട്ട്, അബാക്കസ് മുതല്‍ എഐ വരെയുളള വിഷയങ്ങളില്‍...

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും .അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
- Advertisment -

Most Popular

- Advertisement -