കൊൽക്കത്ത : പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു.തെക്കന്‍ കൊല്‍ക്കത്തയിലെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിൽക്കുകയായിരുന്നു .
ഡിവൈഎഫ്ഐയിലൂടെ പൊതു പ്രവർത്തനം തുടങ്ങിയ ബുദ്ധദേവ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും എത്തി. 1977ല്‍ ആദ്യമായി മന്ത്രിയായി. ജ്യോതി ബസു സർക്കാരില്‍ ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി. 2000 മുതൽ 2011 വരെ അദ്ദേഹം ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. 2018ൽ അനാരോഗ്യം മൂലം പാർട്ടി ചുമതലകളിൽ നിന്നും രാജിവച്ചിരുന്നു.