ആലപ്പുഴ : ആലപ്പുഴ ചാരുമൂട്ടിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ. കുട്ടി ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് മാസം മുൻപ് കുട്ടിയുടെ ദേഹത്തേക്ക് നായ ചാടി വീണിരുന്നു. എന്നാൽ മുറിവുകൾ ഇല്ലാതിരുന്നതിനാൽ വാക്‌സിനെടുത്തിരുന്നില്ല. രണ്ടാഴ്ച മുൻപ് കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുകയായിരുന്നു .