Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsNationalരാജസ്ഥാനിൽ ബസിന്...

രാജസ്ഥാനിൽ ബസിന് തീപിടിച്ച് 20 പേർ മരിച്ചു

ജയ്സാൽമീർ: രാജസ്ഥാനിൽ ബസിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചു.16 പേർക്കു ഗുരുതര പൊള്ളലേറ്റു. ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ എ സി ബസിനാണ്‌ തീപിടിച്ചത് . ജയ്‌സാൽമീർ-ജോധ്പൂർ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ വാഹനത്തിന്റെ പിന്നിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ റോഡരികിൽ ബസ് നിർത്തിയെങ്കിലും തീ വ്യാപിക്കുകയായിരുന്നു .ബസിൽ 57 യാത്രക്കാരുണ്ടായിരുന്നു .19 പേർ ബസിനുള്ളിൽത്തന്നെ മരിച്ചു.നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം .ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഫ്ഗാനിസ്താനിൽ വീണ്ടും ഭൂചലനം : 6.3 തീവ്രത

കാബൂൾ : വടക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ എട്ട് പേർ മരിച്ചതായി റിപ്പോർട്ട് .റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത് .തിങ്കളാഴ്ച പുലർച്ചെ പ്രാദേശിക സമയം ഒരു മണിയോടെ മസാർ-ഇ-ഷെരീഫിൽ ഉണ്ടായ ഭൂകമ്പത്തിൽ നിരവധി...

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ :  21 കാറുകളുടെ ഫ്ലാഗ് ഓഫ് നടന്നു

തിരുവനന്തപുരം : കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾക്ക് ആവശ്യമായ 21 കാറുകളുടെ ഫ്ലാഗ് ഓഫ് നടന്നു.  കൃത്യമായ പരിശീലനത്തിലൂടെ റോഡ് സുരക്ഷയിൽ രാജ്യത്തിനാകെ മാതൃകയാകുക എന്ന ലക്ഷ്യത്തോടെ  ഗതാഗത വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് പദ്ധതി  ആരംഭിച്ചത്. കെ...
- Advertisment -

Most Popular

- Advertisement -