ബെംഗളൂരു: ആമസോൺ പാർസലിൽ നിന്നും ജീവനുള്ള മൂർഖൻ പാമ്പിനെ കിട്ടിയെന്ന് പരാതി .ബെംഗളുരു സർജാപുർ റോഡിൽ താമസിക്കുന്ന ദമ്പതികൾക്കാണ് ഓർഡർ ചെയ്ത പാർസലിൽ നിന്നും മൂർഖൻ പാമ്പിനെ കിട്ടിയത്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ് . പാമ്പ് പുറത്തേക്ക് വരുന്ന ദൃശ്യം ദമ്പതികൾ ക്യാമറയിൽ പകർത്തിയിരുന്നു.
സംഭവത്തിൽ ആമസോൺ ഖേദം പ്രകടിപ്പിച്ചു. വിഷയം ആന്വേഷിക്കുമെന്നും ആമസോൺ എക്സിൽ കുറിച്ചു.