കൊല്ലം : കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു.സംഭവത്തിൽ അമ്മയുടെ ആൺ സുഹൃത്തായ കണ്ണൂർ സ്വദേശി പിടിയിൽ.ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 2022 മുതൽ ഇയാൾ കുട്ടിയുടെ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം.ഹോം നഴ്‌സായി ജോലി ചെയ്യുകയാണ് പെൺകുട്ടിയുടെ അമ്മ. ഹോട്ടൽ ജീവനക്കാരനായ പ്രതിയെ വാഗമണ്ണിൽ നിന്നാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.