തിരുവനന്തപുരം : തിരുവനന്തപുരം പുരവൂര്‍കോണത്ത് റോഡിലെ ഓടയ്ക്ക് വേണ്ടിയെടുത്ത കുഴിയിലേക്കു ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു . ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ കരകുളം ഏണിക്കര ദുര്‍ഗ്ഗാ ലൈന്‍ ശിവശക്തിയില്‍ ആകാശ് മുരളി(30)യാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം .
ജോലി കഴിഞ്ഞു ബൈക്കില്‍ മടങ്ങി വരികയായിരുന്നു ആകാശ്.വഴയിലയ്ക്ക് സമീപം നാലുവരി പാതയ്ക്കായി കലുങ്ക് നിർമ്മിക്കാനായി എടുത്ത കുഴിയിലേക്കാണ് ബൈക്ക് മറിഞ്ഞത് .റോഡിലൂടെ പോയ മറ്റ് യാത്രക്കാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






