കോഴിക്കോട് : പൊലീസിനെ കണ്ട് ലഹരിപ്പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് സ്വദേശി ഷാനിദാണ് (28) മരിച്ചത്. പൊലീസിനെ കണ്ട് ഭയന്നോടിയ ഷാനിദ് കയ്യിലുണ്ടായിരുന്ന 130 ഗ്രാം എംഡിഎംഎ പൊതിയാണ് വിഴുങ്ങിയത്. ഇക്കാര്യം ഷാനിദ് തന്നെയാണ് താമരശ്ശേരി പൊലീസിനെ അറിയിച്ചത്. .വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളിൽ 2 ചെറിയ പ്ലാസ്റ്റിക് പൊതികളും വെളുത്ത തരിപോലുള്ള വസ്തുക്കളും ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.