Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiപശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ...

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷം:  കേരള ഹൗസില്‍  കണ്‍ട്രോള്‍ റൂം തുറന്നു

ന്യൂഡല്‍ഹി : ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷ മേഖലയിലുള്ള മലയാളികള്‍ക്കായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്ന് കേരളം. 011-23747079, 011-23742320, +91-9310443880 എന്നീ കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ആവശ്യക്കാര്‍ക്ക് ബന്ധപ്പെടവുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

വിവിധ ജി.സി.സി രാജ്യങ്ങളിലെ എംബസികളുമായി സംസ്ഥാന സര്‍ക്കാര്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുന്ന പക്ഷം പുതിയ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ഉടനടി അറിയിക്കുന്നതാണ്. ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസികള്‍ ആരംഭിച്ച ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

എംബസി ഓഫ് ഇന്ത്യ, അബുദാബി: 800-46342 ടോള്‍ ഫ്രീ നമ്പര്‍, വാട്‌സ് ആപ്പ് : +971543090571. എംബസി ഓഫ് ഇന്ത്യ, കുവൈറ്റ്: +96565501946. എംബസി ഓഫ് ഇന്ത്യ, ദോഹ, ഖത്തര്‍ : +974-55647502 എംബസി ഓഫ് ഇന്ത്യ, ബഹറിന്‍: 0097339418071.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാക്കനാട് ജില്ലാ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ജയിൽ വാർഡന് പരിക്ക്

കൊച്ചി : കാക്കനാട് ജില്ലാ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ജയിൽ വാർഡന് പരിക്ക്. ജയില്‍ വാര്‍ഡന്‍ അഖില്‍ മോഹന്റെ കൈക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. അമ്പലമുകൾ പൊലീസ് സ്റ്റേഷൻ ആക്രമണ...

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും . ഇന്ന് ചേർന്ന കോർ കമ്മിറ്റിയിലാണ് തീരുമാനം.  യോഗം കൂടിയ ഉടനെ കേന്ദ്രം രാജീവ് ചന്ദ്രശേഖറിന്റെ പേര് അവതരിപ്പിക്കുകയായിരുന്നു.   ഈ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. നാമനിർദ്ദേശപത്രിക...
- Advertisment -

Most Popular

- Advertisement -