കോഴിക്കോട് : ഒൻപത് വയസുകാരിയെ വാഹനം ഇടിപ്പിച്ച് കോമയിലാക്കിയ കേസിലെ പ്രതി ഷജീലിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി.ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. വിദേശത്തുള്ള ഷെജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയാണ് ചോറോട് മേൽപ്പാലത്തിന് സമീപം അപകടമുണ്ടായത്. അപകടത്തിൽ പുത്തലത്ത് ബേബി(62) മരിക്കുകയും കൊച്ചുമകൾ ദൃഷാന കോമാവസ്ഥയിലാവുകയും ചെയ്തിരുന്നു.പത്ത് മാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞത്.. ഇതിനിടയിൽ ഷജീൽ വിദേശത്തേക്ക് കടന്നിരുന്നു.