തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടക്കുന്ന 40-മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രത്തിൽ പങ്കെടുക്കുന്ന ഭക്തർക്കായുള്ള അന്നദാനത്തിൻ്റെ ഉത്ഘാടനം തിരുവല്ല ശ്രീരാമകൃഷ്ണ മഠാധിപതി സാമി നിർവിണ്ണാനന്ദ മഹാരാജ് നിർവഹിച്ചു.
രാവിലെ 7 മണി മുതൽ രാവിലത്തെ ഭക്ഷണവും ഉച്ചക്ക് പന്ത്രണ്ടു മണി മുതൽ ഉച്ചഭക്ഷണവും വൈകിട്ടു 7 മണി മുതൽ രാത്രിയിലത്തെ ഭക്ഷണവും നൽകുവാനുള്ള ക്രമീകരിച്ചിട്ടുണ്ട്.
ഒരേ സമയം 8000 പേർക്ക് ഭക്ഷണം കഴിക്കുവാനുള്ള സൗകര്യമാണ് മുപ്പതിനായിരം സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ക്ഷേത്രത്തിനു സമീപം ഉള്ള ഗ്രൗണ്ടിൽ സജ്ജമാക്കിയിട്ടുള്ള അന്നദാന പുരയിലേക്ക് വലതു വശത്തുകൂടി പ്രവേശിക്കാം.
പ്രത്യേക ഇരിപ്പിങ്ങളും കുടിവെള്ള കൗണ്ടറുകളം ആവശ്യാനുസരണം ഭക്ഷണം ലഭിക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ഏപ്രിൽ പതിനൊന്നു വരെയാണ് ഭാഗവത മഹാസത്രം നടക്കുക.