ആലപ്പുഴ : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടെ പിടിയിൽ. കേസിൽ പ്രതിയായ തസ്ലീമയുടെ ഭർത്താവ് സുൽത്താനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ എന്നൂർ എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ലഹരിക്കടത്തുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്.
ചെന്നൈയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന ഇയാൾ മലേഷ്യ അടക്കമുള്ള സ്ഥലങ്ങളിൽ സ്ഥിരം സന്ദര്‍ശനം നടത്താറുണ്ടെന്നും ആലപ്പുഴയിൽ നിന്ന് എക്സൈസ് കണ്ടെത്തിയ ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് സുൽത്താനാണെന്നുമാണ് എക്സൈസിന്റെ കണ്ടെത്തൽ.