Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഅ‌‍ജ്ഞാത വാഹനം...

അ‌‍ജ്ഞാത വാഹനം ഇടിച്ച് 88കാരി മരിച്ചു; അഞ്ചു മാസത്തിനുശേഷം അറസ്റ്റ്

കോട്ടയം : വാഹനം ഇടിച്ച് 88കാരി മരിച്ച സംഭവത്തിൽ അഞ്ചു മാസത്തിനുശേഷം ഹൈദരാബാദ് സ്വദേശി അറസ്റ്റിൽ.ഡിസംബർ 15 ന് കോരുത്തോട് പനക്കച്ചിറയിൽ തങ്കമ്മ അപകടത്തിൽ മരിച്ച സംഭവത്തിലാണ് മുണ്ടക്കയം പോലീസ് ഹൈദരാബാദിൽ നിന്ന് ഇടിച്ച എർട്ടിഗ കാർ കണ്ടെത്തിയത്. വാഹനം ഓടിച്ച ദിനേശ് റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഡിസംബർ 15 രാവിലെ എട്ടിന് പനക്കച്ചിറ ആനക്കുളം കവലയുടെ സമീപത്തുവച്ചായിരുന്നു നടന്നുപോകുകയായിരുന്ന തങ്കമ്മയെ വാഹനം ഇടിച്ചത്‌.നിര്‍ത്താതെ പോയ വാഹനം കണ്ടെത്താൻ സാധിച്ചിരുന്നില്ല.ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ചാണ് തങ്കമ്മ മരിച്ചതെന്ന് വ്യക്തമായിരുന്നു. വാഹന നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഹൈദരാബാദിൽ നിന്ന് വാഹനം പിടികൂടാൻ സാധിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിൽ  വൃദ്ധ മാതാപിതാക്കളുടെ  കൊലപാതകം :  മകന്റെ വിവാഹം നടത്താതിലുള്ള പകമൂലമെന്ന് മൊഴി

ആലപ്പുഴ : ആലപ്പുഴയില്‍ മകന്‍ വൃദ്ധ മാതാപിതാക്കളെ കൊലപ്പെടുത്തിയത് വിവാഹം നടത്തിക്കൊടുക്കാത്തതിലുള്ള പകമൂലമെന്നു മൊഴി. ആലപ്പുഴ പോപ്പി പാലം കൊമ്മാടിക്കു സമീപം മന്നത്ത് വാര്‍ഡ് പനവേലിപ്പുരയിടത്തില്‍ 70 കാരനായ തങ്കരാജനേയും 69 കാരി...

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

മുംബൈ : ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന് 87.29 രൂപ വരെയെത്തി.വെള്ളിയാഴ്ച 86.62 രൂപയായിരുന്നു ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്.കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ചൈനയ്ക്കുമെതിരേ അമേരിക്ക തീരുവ കൂട്ടിയ...
- Advertisment -

Most Popular

- Advertisement -