തിരുവനന്തപുരം : എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.2 പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
എഡിജിപിക്കെതിരേ ആരോപണം വന്ന് 20 ദിവസത്തിനുശേഷമാണ് സർക്കാർ അന്വേഷണത്തിലേക്ക് കടക്കുന്നത്.ഇത് സംബന്ധിച്ച് സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ നിലപാട് ശക്തമാക്കിയിരുന്ന സാഹചര്യത്തിലാണ് അന്വേഷണത്തിനു ഉത്തരവ് നല്‍കിയിരിക്കുന്നത്.