ആലപ്പുഴ : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഹരിപ്പാട് സ്പെഷൽ തഹസിൽദാർ ഓഫിസിലെ ഡ്രാഫ്റ്റ്‌മാനായ ബാലു (42) ആണ് മരിച്ചത്. പുല്ലുകുളങ്ങര സ്വദേശിയാണ്. കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിൽ പുലർച്ചെ ആയിരുന്നു അപകടം. ബൈക്കിൽ പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങുന്നതിനായി പോകുന്ന വഴിക്ക് കാറിടിക്കുകയായിരുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
