പത്തനംതിട്ട: ലോകാസഭ തെരഞ്ഞെടുപ്പ് 2024 ന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ ഇന്ന് (27) വിളംബര ഘോഷയാത്ര നടക്കും. രാമൻചിറ ജംഗ്ഷനിൽ നിന്നും വൈകിട്ട് 4ന് ആരംഭിക്കുന്ന ഘോഷയാത്രക്ക് വരണാധികാരിയും ജില്ലാ കളക്ടറുമായ പ്രേം കൃഷ്ണൻ നേതൃത്വം നൽകും.
സബ് കളക്ടർ സഫ്ന നസറുദീൻ , ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പദ്മചന്ദ്ര കുറുപ്പ് തുടങ്ങിയവരും പങ്കെടുക്കും.