Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsNationalവീണ്ടും ട്രെയിൻ...

വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം : ട്രാക്കിൽ സിലിണ്ടർ കണ്ടെത്തി

ലക്‌നൗ : വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം.ട്രാക്കിൽ സിലിണ്ടർ കണ്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഉത്തർപ്രദേശിലെ കാൺപൂരിലെ ദേഹത് ജില്ലയിലെ റെയിൽവേ ട്രാക്കിലാണ് സംഭവം.

ഞായറാഴ്ച പുലർച്ചെ  പാളത്തിൽ സിലിണ്ടർ കണ്ടതോടെ ​ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ഗുഡ്സ് ട്രെയിൻ നിർത്തി. പിന്നാലെ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു.അഞ്ചു കിലോയുടെ കാലി സിലിണ്ടറായിരുന്നുവെന്ന് റെയിൽവേ പോലീസ് അറിയിച്ചു .അന്വേഷണം തുടരുകയാണ്‌ .

ഈ മാസം ആദ്യവും ട്രാക്കിൽ വച്ചിരുന്ന എൽപിജി സിലിണ്ടർ പ്രയാഗ്‌രാജ് – ഭിവാനി കാളിന്ദി എക്സ്പ്രസ് ഇടിച്ചു തെറുപ്പിച്ചിരുന്നു.രാജസ്ഥാനിൽ കഴിഞ്ഞ മാസം ട്രാക്കിൽ നിന്ന് 70 കിലോ ഭാരം വരുന്ന സിമൻ്റ് കട്ടയും കണ്ടെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെലോ...

തകഴി റെയില്‍വേ ഗേറ്റ് 19 മുതൽ അടച്ചിടും

ആലപ്പുഴ : അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) ആഗസ്റ്റ് 19 ന് രാത്രി 10 മുതല്‍ 23ന് രാത്രി 11 വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും....
- Advertisment -

Most Popular

- Advertisement -