പത്തനംതിട്ട : ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തിരാവസ്ഥ വിരുദ്ധ ദിനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ ഉദ്ഘാടനം ചെയ്തു . ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് അധ്യക്ഷത വഹിച്ചു .ബിജെപി ദേശീയ കൗൺസിൽ അംഗം കെ. ആർ പ്രതാപചന്ദ്ര വർമ്മ മുഖ്യ പ്രഭാഷണം നടത്തി
അടിയന്തിരാവസ്ഥകാലത്ത് ജയിലിൽ അടക്കപ്പെടുകയും ക്രൂര മർദ്ദനങ്ങൾക്ക് ഇരയാവുകയും ചെയ്ത കെ. ആർ. പ്രതാപചന്ദ്ര വർമ്മ, സുകുമാരൻ , സോമൻ തേക്കുതോട് എന്നിവരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ പൊന്നാടയണിയിച്ച് ആദരിച്ചു