കൊച്ചി : തൃക്കാക്കരയിൽ എഎസ്ഐയ്ക്ക് നേരേ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം.തൃക്കാക്കര എഎസ്ഐ ഷിബി കുര്യനാണ് ആക്രമണത്തിൽ പരുക്കേറ്റത്. മദ്യപിച്ച് അക്രമാസക്തനായ അസം സ്വദേശിയായ ധനഞ്ജയ് കല്ലെറിഞ്ഞ് എഎസ്ഐയുടെ തല പൊട്ടിക്കുകയായിരുന്നു.പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹത്തിന്റെ തലയ്ക്ക് ഏഴു തുന്നലുണ്ട്. ഇതരസംസ്ഥാന തൊഴിലാളി മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന വിവരമറിഞ്ഞാണ് എ.എസ്.ഐ.യും പോലീസുകാരും സംഭവസ്ഥലത്തെത്തിയത്.

എഎസ്ഐയ്ക്ക് നേരേ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം: കല്ലെറിഞ്ഞ് തല പൊട്ടിച്ചു





