പത്തനംതിട്ട : ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ( കമ്പ്യൂട്ടര്‍ സയന്‍സ്) തസ്തികയില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ( ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധമാണ്). യോഗ്യതയുള്ളവര്‍ ജൂലൈ 18 ന് രാവിലെ 10 ന് കോളജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 04734 231995.