തൃശ്ശൂർ : തൃശ്ശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കവര്‍ച്ച.65 ലക്ഷം രൂപയോളം കവർച്ച ചെയ്യപ്പെട്ടു.ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷണം പോയത്.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കും നാലുമണിക്കും ഇടയിലാണ് കവർച്ച നടന്നത് .
വെള്ള കാറിലെത്തിയ 4 അംഗ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം കൊള്ളയടിച്ചത്.മുഖംമൂടി ധരിച്ച സംഘം ക്യാമറകൾ നശിപ്പിച്ചിട്ടില്ല.പ്രഫഷനൽ മോഷ്ടാക്കളാണെന്നാണു പോലീസ് നിഗമനം.സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.ജില്ലയുടെ അതിർത്തികളിലെല്ലാം കർശന നിരീക്ഷണം ഏർപ്പെടുത്തി.