പാരീസ് : ഫ്രാൻസിലെ അതിവേഗ റെയിൽവേ ശൃംഖലകൾക്ക് നേരെ ആക്രമണം. റെയിൽവേ ലൈനിന് തീവെപ്പടക്കമുള്ള സംഭവങ്ങൾ നടന്നതായും ഗതാഗത സംവിധാനത്തെ തടസ്സപ്പെടുത്തിയതായുമാണ് റിപ്പോർട്ട്. പലയിടത്തും റെയിൽവേ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടു. ഒളിമ്പിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ആക്രമണം നടന്നത്.
ഇന്നലെ രാത്രിയാണ് ഫ്രാൻസിന്റെ വിവിധയിടങ്ങളിലെ റെയിൽവേ സംവിധാനങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടന്നത്. റെയില്‍ ശൃംഖല സ്തംഭിപ്പിക്കാനുള്ള മനഃപൂർവമായ നീക്കമാണ് ഉണ്ടായത് . യാത്രകള്‍ നീട്ടിവെക്കാനും യെില്‍വേ സ്റ്റേഷനുകളിലേക്ക് പോകരുതെന്നുമുള്ള നിര്‍ദേശം അധികൃതർ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. അക്രമണത്തിന് പിന്നാലെ നിരവധി റൂട്ടുകൾ റദ്ദാക്കേണ്ടിവരുമെന്നും തകരാരുകള്‍ പരിഹരിക്കാന്‍ ഒരാഴ്ചയോളം എടുത്തേക്കാമെന്നുമാണ് വിവരം. ആക്രമണത്തെ ഫ്രാൻസ് ഗതാഗത മന്ത്രി അപലപിച്ചു.