Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsAdoorഹോട്ടൽ അടിച്ചു...

ഹോട്ടൽ അടിച്ചു തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ 13 പേർക്കെതിരെ കേസ്

അടൂർ: ബൈപ്പാസ് റോഡിൽ ഹോട്ടൽ അടിച്ചു തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ 13 പേർക്കെതിരെ കേസ്. ബൈപ്പാസിലെ ഡയാന ഹോട്ടലിലാണ് ജീവനക്കാരെ ആക്രമിക്കുകയും ഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തത്. സംഭവത്തിൽ അടൂർ നഗരസഭ മുൻ കൗൺസിലർ ഉൾപ്പെടെ 13 പേർക്കെതിരെയാണ് അടൂർ പൊലീസ് ഇന്ന് കേസ് ചാർജ് ചെയ്തത്.

കഴിഞ്ഞ രാത്രി നടന്ന സംഭവത്തിൽ ഹോട്ടൽ നടത്തിപ്പുകാരായ വിപിൻ ജോസ്, അയിൻ ജോസ് എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരെയും തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നഗരസഭാ മുൻ കൗൺസിലർ അയൂബ് കുഴിവിള , ബിലാൽ തുടങ്ങിയവർക്കെതിരെയാണ് കേസ് എടുത്തത്. ഡയാന ഹോട്ടലിലെ ജീവനക്കാരും സമീപത്തെ ഹോട്ടൽ ജീവനക്കാരും തമ്മിലുള്ള തർക്കമാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു

ഡയാന ഹോട്ടലിലെ ജീവനക്കാരെ കമ്പി വടി കൊണ്ട് അടിക്കുകയും ക്യാബിൻ ഗ്ലാസ് തകർക്കുകയും ചെയ്തു. ഹോട്ടലിന് 1 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

71-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം : എൻട്രികൾ ക്ഷണിച്ചു

ആലപ്പുഴ: പുന്നമടക്കായലിൽ ആഗസ്റ്റ് 30ന് നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ജൂലൈ 28 ന് വൈകിട്ട് അഞ്ച് വരെ എന്‍ട്രികള്‍ നൽകാം. എ-4 സൈസ് ഡ്രോയിംഗ്...

Kerala Lottery Results : 14-05-2025 Dhanalekshmi DL-2

1st Prize Rs.1,00,00,000/- DV 503860 Consolation Prize Rs.5,000/- DN 503860 DO 503860 DP 503860 DR 503860 DD 503860 DT 503860 DU 503860 DW 503860 DX 503860 DY...
- Advertisment -

Most Popular

- Advertisement -