തിരുവനന്തപുരം : പേട്ടയിൽ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി .പ്രതിക്കുള്ള ശിക്ഷ തിരുവനന്തപുരം പോക്സോ കോടതി ഒക്ടോബർ 3 ന് വിധിക്കും.
2024 ഫെബ്രുവരി 19 നാണ് പ്രതി നാടോടികളായ ഹൈദരാബാദ് സ്വദേശികളുടെ 2 വയസ്സുള്ള പെൺകുട്ടിയെ എടുത്ത് കൊണ്ടുപോയി സമീപത്തുള്ള പൊന്തക്കാട്ടിൽ വച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു കടന്നുകളഞ്ഞത് .കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പേട്ട പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് അടുത്ത ദിവസം വൈകിട്ട് അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തിയത്.സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതി ഹസൻകുട്ടിയെ കണ്ടെത്തിയത്.ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെ നിരവധി കേസുകളുണ്ട്.






