Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsഎടത്വ കേളമംഗലത്ത് ...

എടത്വ കേളമംഗലത്ത്  കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ  പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ട് പേർ മരിച്ചു

തിരുവല്ല :  എടത്വ കേളമംഗലത്ത് നിയന്ത്രണം വിട്ടെത്തിയ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ട് തിരുവല്ല സ്വദേശികൾ  മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന പെരിങ്ങര കാരയ്ക്കൽ കരുമാലിൽ വീട്ടിൽ കെ വി മുരളീധരൻ (സോമൻ – 65) , നെടുമ്പ്രം പൊടിയാടി രമ്യ ഭവനിൽ ജെ മോഹനൻ ( 65) എന്നിവരാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മോഹനൻ വ്യാഴാഴ്ച പുലർച്ചെയും മുരളീധരൻ വ്യാഴാഴ്ച ഉച്ചയോടെയും ആണ് മരണപ്പെട്ടത്.

ബുധനാഴ്ച രാവിലെ എട്ടുമണിയോടെ കേളമംഗലം പറത്തറ പാലത്തിന് സമീപം ആയിരുന്നു അപകടം. എടത്വ ഭാഗത്തുനിന്നും തകഴിയിലേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ എതിർ ദിശയിൽ നിന്ന് നിയന്ത്രണം തെറ്റി എത്തിയ കെഎസ്ആർടിസി ബസ്  ഇടിക്കുകയായിരുന്നു. 

അപകടത്തിൽപ്പെട്ടവരെയും സ്കൂട്ടറുമായി 100 മീറ്ററോളം മുന്നോട്ട് ഓടിയ ശേഷമാണ് ബസ് നിർത്തിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നതാണ് പറയപ്പെടുന്നത്. തങ്കമണി ആണ് മുരളീധരന്റെ ഭാര്യ. മക്കൾ: സനോജ്, സജി . മരുമക്കൾ സോബിയ, പ്രസീത. മിനി മോഹൻ ആണ് മരണപ്പെട്ട മോഹനന്റെ ഭാര്യ. മകൾ രമ്യ. മരുമകൻ : സുനിൽകുമാർ. ഇരുവരുടെയും സംസ്കാരം നാളെ( വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പുകളിൽ നടക്കും. 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ

ന്യൂഡൽഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും.പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടെടുപ്പ്. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ചേരുന്ന ഇലക്ടറൽ കോളേജ് അംഗങ്ങളാണ് വോട്ടർമാർ.വൈകിട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങും....

മുഖ്യമന്ത്രി തർക്കം : വേണുഗോപാലിനെ പിന്തുണച്ച് ഭൂരിഭാഗം എംഎൽഎമാർ

തിരുവനന്തപുരം : മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നീക്കങ്ങള്‍ തുടരുന്നതിനിടയിൽ 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിന്‍റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് വിവരം.ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ ലഭിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ...
- Advertisment -

Most Popular

- Advertisement -