Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsക്രിസ്മസ് -...

ക്രിസ്മസ് – പുതുവത്സര അവധി :  കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍

തിരുവനന്തപുരം : ക്രിസ്മസ് – പുതുവത്സര അവധിയോട് അനുബന്ധിച്ചുളള യാത്രാത്തിരക്ക് പരിഗണിച്ചു കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത്-ബെംഗളൂരു എസ്എംവിടി, ബെംഗളൂരു എസ്എംവിടി-കൊല്ലം, കൊല്ലം-ഹുബ്ബള്ളി റൂട്ടുകളിലാണ് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ശബരിമല, പൊങ്കല്‍ യാത്ര തിരക്ക് പരിഗണിച്ച് ഏര്‍പ്പെടുത്തിയ ചില സ്പെഷ്യല്‍ സർവീസുകൾ ജനുവരി അവസാനം വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.

ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍ ട്രെയിന്‍ (07361) ഡിസംബർ 23-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് ശേഷം 2.25-ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ എത്തും. 2.35-ന് ഇവിടെനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.30-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. കെആർപുരത്തും (ഉച്ചയ്‌ക്ക് ശേഷം 2.46) ബെംഗാരപ്പേട്ടും( 3.33) സ്റ്റോപ്പുണ്ട്.

തിരുവനന്തപുരം നോർത്ത് -ബെംഗളൂരു എസ്എംവിടി സ്പെഷ്യല്‍ ട്രെയിന്‍ (07362) ഡിസംബർ 24-ന് ഉച്ചയ്‌ക്ക് 12.40-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.50-ന് എസ്എംവിടിയിൽ എത്തും.

പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.

എസ്എംവിടി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ (06561) ഡിസംബർ 27-ന് വൈകീട്ട് മൂന്നിന് എസ്എംവിടിയിൽ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.25-ന് കൊല്ലത്ത് എത്തും. കെആർപുരത്തും(3.10), ബെംഗാരപ്പേട്ടും(നാല്) സ്റ്റോപ്പുണ്ട്.

കൊല്ലം-ഹുബ്ബള്ളി സ്പെഷ്യല്‍ ട്രെയിന്‍ (06562) ഡിസംബർ 28-ന് രാവിലെ 10.40-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ രണ്ടിന് ബെംഗളൂരു എസ്എംവിടിയിൽ എത്തിയതിന് ശേഷം രാവിലെ 10.30-ന് ഹുബ്ബള്ളിയിൽ എത്തും.

പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. നാല് ട്രെയിനുകളിലും ടിക്കറ്റ് ബുക്കിങ് ചൊവ്വാഴ്ച ത തുടങ്ങും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ന് ദേശീയ ബഹിരാകാശ ദിനം

ന്യൂഡൽഹി : രാജ്യത്തിൻറെ അഭിമാനമായ ചന്ദ്രയാൻ-3 ദൗത്യത്തിന് ഇന്ന് ഒരു വയസ് . 2023 ഓഗസ്റ്റ് 23-ന് ചന്ദ്രനിൽ കാലുകുത്തിയ നാലാമത്തെ രാജ്യവും ദക്ഷിണ ധ്രുവ മേഖലയിൽ എത്തുന്ന ആദ്യ രാജ്യവുമായി ഇന്ത്യ...

ടി.എസ് ജോണിൻ്റെ ഭാര്യയുടെ കൊലപാതകം : മകനെ കോടതി കുറ്റവിമുക്തനാക്കി

തിരുവല്ല : മുൻമന്ത്രിയും  നിയമസഭാ സ്പീക്കറുമായിരുന്ന ടി.എസ് ജോണിൻ്റെ ഭാര്യ  ഏലിക്കുട്ടിയെ കൊലപ്പെടുത്തിയെന്ന കേസിൽ  പ്രതിയായ മകൻ  ജോസുകുട്ടി ജോണിനെ(54) കോടതി കുറ്റവിമുക്തനാക്കി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ജഡ്ജി   ജയകുമാർ ജോണിന്റെതാണ് ...
- Advertisment -

Most Popular

- Advertisement -