പത്തനംതിട്ട: മുഖ്യന്ത്രി പിണറായി വിജയൻ കോൺഗ്രസിനെ മാത്രമാണ് ആക്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി. പത്തനംതിട്ടയിൽ ആന്റോ ആൻ്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ .
കേരളത്തിൽ കർഷകർക്ക് നെല്ലിന് ന്യായമായ വില ലഭിക്കുന്നില്ല, മത്സ്യത്തൊഴിലാളികൾ ബുദ്ധിമുട്ടുന്നു.
3 യുവാക്കളിൽ ഒരാൾ തൊഴിൽരഹിതനാണ്. എല്ലാ ജോലികളും പാർട്ടി പ്രവർത്തകർക്കാണ്. 21 ലക്ഷം പേർ തൊഴിൽ തേടി സ്വന്തം നാട് വിട്ടുപോകാൻ നിർബന്ധിതരായി. സ്ഥിതിഗതികൾ വളരെ ദുഷ്‌കരമായിത്തീർന്നിരിക്കുന്നു
എൻ്റെ സഹോദരനെയും കോൺഗ്രസ് പാർട്ടിയെയും മാത്രമാണ് കേരളത്തിലെ മുഖ്യമന്ത്രി ആക്രമിക്കുന്നത്. അദ്ദേഹം ഒരിക്കൽപോലും ബിജെപിയെ ആക്രമിക്കാറില്ല. നിരവധി അഴിമതികളിൽ മുഖ്യമന്ത്രിയുടെ പേര് ഉയർന്നുവന്നു, എന്നാൽ ബിജെപി സർക്കാർ അദ്ദേഹത്തിനെതിരെ ഒരു കേസ് പോലും എടുത്തില്ല.
രാജ്യത്തെ ഒന്നിപ്പിക്കാനും സമാധാനത്തിലേക്കും ഐക്യത്തിലേക്കും പുരോഗതിയിലേക്കുമുള്ള വഴി കാണിച്ചുതരാനും ഒരാൾ കന്യാകുമാരി മുതൽ കാശ്മീർ വരെ നടന്നു. സത്യത്തിന് വേണ്ടി പോരാടി, അനീതിക്കെതിരെ ശബ്ദമുയർത്തി, അദ്ദേഹത്തെയാണ് കേരള മുഖ്യമന്ത്രി ആക്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
ആന്റോ ആൻ്റണി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ,
പി ജെ കുര്യൻ, പഴകളം മധു, എ .ഷംസുദീൻ, എ .സുരേഷ് കുമാർ ,അനീഷ് വരിക്കണ്ണാമല, മാലേത്ത് സരളാദേവി,പന്തളം സുധാകരൻ, രാഹുൽ മാങ്കുട്ടത്തിൽ, ജോസഫ് എം പുതുശേരി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു