തിരുവല്ല : കോട്ടയം സിഎംഎസ് കോളേജിലെ രസതന്ത്ര വിഭാഗത്തിലെ ഗവേഷണ വിദ്യാർഥിക്ക് അമേരിക്കയിലെ ടെന്നീസി സർവകലാശായിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മേഖലയിൽ ഡോക്ടറൽ ഗവേഷണത്തിന് സ്കോളർഷിപ്പ്.തിരുവല്ല കാരയ്ക്കൽ പണിക്കരുവീട്ടിൽ ചെറിയാൻ സക്കറിയയുടെയും ഷേർലി ചെറിയാന്റെയും മകളായ ഷെറിൻ സൂസൻ ചെറിയാനാണ് ഈ നേട്ടം കൈവരിച്ചത്. അഞ്ച് വർഷത്തേക്ക് 2.7 കോടി രൂപയാണ് സ്കോളർഷിപ്പ്.
സിഎംഎസ് കോളേജിലെ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിബിൻ ഐയ്പ് തോമസിന്റെ കീഴിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിൽ ഗവേഷണം നടത്തുന്ന ഷെറിൻ ഫ്രാൻസിൽ നടന്ന ഫ്രഞ്ച് കെമിക്കൽ സൊസൈറ്റി കോൺഫറൻസിൽ ഗവേഷണ പ്രൊജക്റ്റ് അവതരിപ്പിച്ചിരുന്നു.