കൊച്ചി : ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചതായി പരാതി. കൊച്ചി പാലാരിവട്ടത്താണ് ഏഴാം ക്ലാസ്സുകാരി പീഡനത്തിന് ഇരയായത്. കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍ വെച്ചാണ് സംഭവം. പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി സുഹൃത്തിനോട് പറയുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ശിശുക്ഷേമസമിതി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.സഹോദരൻ ലഹരിക്ക് അടിമയാണെന്നും ലഹരിവിതരണത്തിലെ കണ്ണിയാണെന്നും പോലീസ് പറയുന്നു. പാലാരിവട്ടം പോലീസ് പോക്‌സോ കേസെടുത്ത് അന്വേഷിക്കുന്നു.