Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsഫ്ലാറ്റിൽ അതിക്രമിച്ച്...

ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്വദേശിയായ ദീപു എന്ന യുവാവിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. രണ്ട് ദിവസം മുമ്പാണ് സംഭവം.

സിവിൽ സർവീസ് വിദ്യാർഥിനിയായ പെൺകുട്ടി താമസിക്കുന്ന ഫ്ലാറ്റിലെത്തിയ യുവാവ് പെൺകുട്ടിയെ ബലമായി മദ്യം കുടിപ്പിച്ച് ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്തതായാണ് പരാതി. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം ദീപു കേരളം വിട്ടതായാണ് നിഗമനം.പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാടക കുടിശ്ശികയെ തുടർന്ന് കടമുറികൾ ഒഴിപ്പിച്ചു

കോഴഞ്ചേരി : വാടക കുടിശ്ശികയെ തുടർന്ന് കോഴഞ്ചേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ സ്വകാര്യ ബസ്സ്റ്റാന്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന മൂന്ന് കടമുറികൾ പോലീസിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് അധികൃതർ ഒഴിപ്പിച്ചു റോഡിന് അഭിമുഖമായുളള കെ.എം.ജി. ഇലക്ട്രോണിക്സ്, വാച്ച് റിപ്പയറിംഗ്...

ശ്യാമപ്രസാദ് മുഖർജി അനുസ്മരണം

പത്തനംതിട്ട : ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും പുഷ്പാർച്ചനയും ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ, പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ, ജനറൽ...
- Advertisment -

Most Popular

- Advertisement -