Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ ബസുകളില്‍...

സ്വകാര്യ ബസുകളില്‍ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണം : ജില്ലാ കലക്ടര്‍

പത്തനംതിട്ട : സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ബസുകളില്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം. കണ്‍സെഷന്‍ സംബന്ധിച്ച പരാതികള്‍ ഇതിലൂടെ അറിയിക്കാം.

വിദ്യാര്‍ഥികള്‍ക്ക് രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴുവരെ കണ്‍സെഷന്‍ ലഭിക്കും. യാത്രപരിധി 40 കിലോമീറ്ററാണ്. യൂണിഫോമിന്റെയും സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെയും അടിസ്ഥാനത്തില്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കണം. അംഗീകൃത കോളജ് വിദ്യാര്‍ഥികളുടെ കൈവശം സ്ഥാപന മേധാവികള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുണ്ടാകണം. ദിവസം രണ്ടു യാത്ര മാത്രമേ കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിച്ച് അനുവദിക്കു.

റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വി ജോയ്, വിദ്യാഭ്യാസ സ്ഥാപനം, വിദ്യാര്‍ഥി സംഘടന, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കൂൾ പ്രവേശനോത്സവം ജനകീയ ഉത്സവമാക്കാനൊരുങ്ങി സംഘാടക സമിതി

ആലപ്പുഴ : കലവൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഈ വർഷത്തെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജനകീയ ഉത്സവമാക്കാനൊരുങ്ങി സംഘാടക സമിതി.  പ്രവേശനോത്സവത്തിന് പ്രദേശവാസികളെയും രക്ഷകർത്താക്കളെയും ക്ഷണിക്കാൻ മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികളും അധ്യാപകരും ...

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ആലപ്പുഴ : സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം തെരഞ്ഞടുത്തു .കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് 2023 ഡിസംബറിൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്.നിലവിൽ...
- Advertisment -

Most Popular

- Advertisement -