റാന്നി : പെരുനാട്ടിൽ നാളെ ഹർത്താലിന് സി പി എം ആഹ്വാനം ചെയ്തു . രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഹർത്താൽ. സിഐടിയു പ്രവര്‍ത്തകന്‍ ജിതിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ജിതിന്റെ സംസ്കാരം നാളെ നടക്കും. മൃതദേഹം സിപിഎം പെരുനാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ രാവിലെ പൊതുദർശനത്തിന് വയ്ക്കും. ഫെബ്രുവരി 16-നാണ് സിഐടിയു പ്രവര്‍ത്തകന്‍ ജിതിനെ എട്ട് പ്രതികൾ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സിഐടിയു ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ അംഗമാണ് ജിതിന്‍.