Thursday, March 5, 2026
No menu items!

subscribe-youtube-channel

HomeNewsAdoorബോംബ് നിർമാണത്തിനിടെ...

ബോംബ് നിർമാണത്തിനിടെ മരിച്ചയാളുടെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചത് മനുഷ്യത്വംകൊണ്ട്- മുഖ്യമന്ത്രി

അടൂർ:പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷരിലിന്റെ വീട് സിപിഎം പ്രാദേശിക നേതാക്കള്‍ സന്ദര്‍ശിച്ചതിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വത്തിന്റെ ഭാഗമായാണ് സിപിഎം നേതാക്കള്‍ മരിച്ചയാളുടെ വീട്ടില്‍ പോയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .

മരണ വീടുകളില്‍ പോകുന്നത് സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. അതിന്റെ അര്‍ഥം അവര്‍ ചെയ്ത കുറ്റത്തോട് മൃദുസമീപനം ഉണ്ടെന്നല്ല. മനുഷ്യത്വത്തിന്റെ ഭാഗമായി കണ്ടാല്‍ മതി. മുഖ്യമന്ത്രി അടൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

ബോംബ് നിര്‍മാണവും മറ്റും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടില്‍ ബോംബ് നിര്‍മിക്കേണ്ട യാതൊരു ആവശ്യവുമില്ല. അതിനെതിരെ നിയമപരമായ നടപടി എടുക്കുന്നുണ്ട്. അതിനകത്ത് രാഷ്ട്രീയമായി കാര്യങ്ങള്‍ കാണേണ്ടതില്ല. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഖില കേരള ചേരമർ ഹിന്ദുമഹാസഭ ശതാബ്ദി ആഘോഷം

വൈക്കം: അഖില കേരള ചേരമർ ഹിന്ദുമഹാസഭയുടെ (എ കെ സി എച്ച് എം എസ് ) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കത്ത് വിളംബര ജാഥ നടത്തി. ഇന്ന് രാവിലെ 11.45ന് ലയൺസ് ക്ലബ്ബ്...

പോക്സോ കേസിൽ ഒളിവിലായിരുന്ന സൈനികൻ കോടതിയിൽ കീഴടങ്ങി

പത്തനംതിട്ട : പോക്സോ കേസിൽ ഒളിവിലായിരുന്ന സൈനികൻ ഇന്ന് കോടതിയിൽ കീഴടങ്ങി. കേസിലെ ഏഴാം പ്രതിയായ സൈനികൻ പെരുനാട് പൊട്ടൻമൂഴി വാഴവിളയിൽ മനു (38) ആണ് പോക്സോ പ്രത്യേക കോടതിയിൽ കീഴടങ്ങിയത്. കേസിൽ 19...
- Advertisment -

Most Popular

- Advertisement -