തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകത്തിൽ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചു .കുഞ്ഞിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്നാണ് ഹരികുമാര്‍ പൊലിസിനോടു പറഞ്ഞിരിക്കുന്നത്. എന്നാൽ പൊലീസ് ഈ മൊഴി പൂർണമായും വിശ്വസിച്ചിട്ടില്ല. കുട്ടിയുടെ അച്ഛൻ,അമ്മ എന്നിവർക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന് പോലീസിന് സംശയമുണ്ട്. കുറ്റകൃത്യം ഒറ്റയ്ക്കു ചെയ്തുവെന്നാണ് ഹരികുമാര്‍ പറഞ്ഞിരിക്കുന്നത്
ഇന്ന് പുലർച്ചെയാണ് കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.