Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsനായകളെ വളര്‍ത്താന്‍...

നായകളെ വളര്‍ത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ തീരുമാനം

തിരുവനന്തപുരം: നായകളെ വളര്‍ത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. ഒരു വീട്ടില്‍ ലൈസന്‍സോടെ രണ്ടുനായകളെ വളര്‍ത്താം. ഈ വ്യവസ്ഥകള്‍ കര്‍ശനമാക്കി പഞ്ചായത്ത്-നഗരപാലിക നിയമങ്ങള്‍ ഭേദഗതിചെയ്യാന്‍ തദ്ദേശഭരണ വകുപ്പിനോട് ശുപാര്‍ശചെയ്യാന്‍ സംസ്ഥാന ജന്തുക്ഷേമ ബോര്‍ഡ് തീരുമാനിച്ചു. നിലവില്‍ നായകളെ വളര്‍ത്താന്‍ ലൈസന്‍സുണ്ടെങ്കിലും കര്‍ശനമായി പാലിക്കപ്പെടുന്നില്ല.

വാക്സിനേഷന്‍ നടത്തി തദ്ദേശസ്ഥാപനത്തെ വിവരമറിയിച്ച് ലൈസന്‍സ് വാങ്ങണമെന്നാണ് നിയമം. നിലവിലെ നിയമം ഭേദഗതിചെയ്യാനാണ് നീക്കം. നായകള്‍ക്ക് കൃത്യമായ വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവ നിയമം അനുശാസിക്കുംവിധം അതത് കാലയളവുകളില്‍ ചെയ്യണം. കുത്തിവെപ്പെടുത്ത നായകള്‍ക്ക് മൈക്രോചിപ്പ് ഘടിപ്പിക്കും. ഇവയെമാത്രമേ ലൈസന്‍സോടെ വളര്‍ത്താനാകൂ.

രണ്ടില്‍ക്കൂടുതല്‍ നായകളെ വളര്‍ത്തണമെങ്കില്‍ ബ്രീഡേഴ്‌സ് ലൈസന്‍സ് എടുക്കണം. നായകളുടെ പ്രജനനത്തിനുശേഷം അവയെ കൃത്യസമയത്ത് വില്‍ക്കാന്‍ കഴിയാതെവരുമ്പോള്‍ തെരുവില്‍ ഉപേക്ഷിക്കുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിപിഎം തിരുവല്ല ഏരിയ സെക്രട്ടറിയായി പി. ബി. സതീഷ് കുമാറിനെ  നിയമിച്ചു

പത്തനംതിട്ട : പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയ ഫ്രാൻസിസ് വി. ആൻ്റണിയ്ക്ക് പകരം പാർട്ടി ജില്ലാ കമ്മിറ്റി അംഗവും...

ആലപ്പുഴ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം യു പ്രതിഭ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : കലയുടെ സംഗമഭൂമിയായ ഓണാട്ടുകരയില്‍ നടക്കുന്ന ആലപ്പുഴ റവന്യുജില്ലാ സ്‌കൂള്‍ കലോത്സവം ഏറ്റവും മികച്ച സര്‍ഗോത്സവമാക്കി മാറ്റണമെന്ന് യു പ്രതിഭ എംഎല്‍എ പറഞ്ഞു. ആലപ്പുഴ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം കായംകുളം...
- Advertisment -

Most Popular

- Advertisement -